റോഡിലെ കുഴികള്‍ അടക്കാത്തത്തില് പ്രതിഷേധിച്ച് വാഴ നട്ട് പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതിഷേധത്തില്‍ പങ്കെടുത്തു. ബേപ്പൂരില്‍ നിന്നായിരുന്നു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
വാചകക്കസര്‍ത്ത് കൊണ്ടോ ഇന്‍സ്റ്റഗ്രാം റീല്‍സ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്നും റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വാചകക്കസര്‍ത്ത് കൊണ്ടോ മന്ത്രിയുടെ ഇന്‍സ്റ്റാഗ്രാം റീല്‍സ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല. റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന തല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരില്‍ തന്നെ നിര്‍വ്വഹിച്ചു’ എന്നുമാണ് അദ്ദേഹം പറഞ്ഞത്.