Home News ജോ ജോസഫിനെതിരായ വ്യാജ വീഡിയോ; ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ്

ജോ ജോസഫിനെതിരായ വ്യാജ വീഡിയോ; ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് മുസ്ലീം ലീഗ്

122
0

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജവീഡിയോ കേസില്‍ പ്രതികരണവുമായി മുസ്ലീം ലീഗ്. കേസിൽ പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്നും ഇയാൾക്ക് ലീഗുമായി യാതൊരു ബന്ധവുമില്ലെന്നും പ്രാദേശിക നേതൃത്വം പറഞ്ഞു.

ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്ത കേസില്‍ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് ഇന്ന് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് പിടികൂടിയത്.

ട്വിറ്ററിൽ വ്യാജ ഹാൻഡിലുണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്ലോഡ് ചെയ്തത്. ഈ ഹാൻഡിലിൻ്റെ ബേസിക്ക് ലിങ്ക് ആയി നൽകിയത് ഇയാളുടെ ഒറിജിനൽ ഹാൻഡിൽ ആയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്ക് ഊന്നല്‍ നല്‍കിയിരുന്നു. എന്നാല്‍ പിടിയിലായവര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് പ്രതിരോധം.

Previous articleകോടതി ലോക്കറിൽ സൂക്ഷിച്ച 50 പവന്‍ സ്വർണവും രണ്ട് ലക്ഷം രൂപയും കാണാനില്ല
Next articleനാണവും മാനവുമുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് മാപ്പ് പറയണം; എം സ്വരാജ്