Home News വഖഫ് നിയമന വിവാദം; വ്യാഴാഴ്ച കോഴിക്കോട് മുസ്ലീം ലീഗിന്റെ വഖഫ് സംരക്ഷണ റാലി

വഖഫ് നിയമന വിവാദം; വ്യാഴാഴ്ച കോഴിക്കോട് മുസ്ലീം ലീഗിന്റെ വഖഫ് സംരക്ഷണ റാലി

135
0

വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ ഒരുങ്ങി മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. ഒൻപതിന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനം ആരംഭിക്കും.

റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് ഇന്നു ചേർന്ന ലീഗ് നേതൃയോഗം രൂപം നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം.

സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളിൽ തിങ്കളാഴ്ച ജില്ലാ പ്രവർത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും.

Previous articleഅര്‍ജുന അവാര്‍ഡ് നിഷേധിച്ച സംഭവം; രഞ്ജിത് മഹേശ്വരി ഹൈക്കോടതിയില്‍
Next articleജവാദ് ന്യൂനമർദ്ദമായി, ഇന്ന് ഒഡീഷയിൽ