Home News തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലീം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു

177
0

കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലീഗ്-സിപിഎം തര്‍ക്കം നിലനിന്നിരുന്നു. മുസ്ലിം ലീഗും സിപിഎം നേതൃത്വം നല്‍കുന്ന മഹല്ല് കമ്മിറ്റിയും തമ്മിലായിരുന്നു തര്‍ക്കം.

ഇന്നലെ രാത്രി മഹല്ല് കമ്മിറ്റി സെക്രട്ടറി യാത്ര ചെയ്ത കാര്‍ മുഖം മൂടി സംഘം ആക്രമിച്ചു. ഇതിന് പിന്നാലെയാണ് ലീഗ് ഓഫീസിന് തീവച്ചത്. ഓഫീസ് പൂര്‍ണമായും കത്തി നശിച്ചു. ഓഫീസ് അടിച്ചു തകര്‍ത്ത് അകത്ത് കയറിയ പ്രതികള്‍ ഫര്‍ണിച്ചറുകളും ടി വിയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നശിപ്പിച്ചു.

തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. തളിപ്പറമ്പ് ജുമാ മസ്ജിദില്‍ വഖഫ് ബോര്‍ഡ് നടത്തിയ പരിശോധനയെയും ഓഡിറ്റ് റിപ്പോര്‍ട്ടിനെയും ചൊല്ലിയായിരുന്നു തര്‍ക്കം.

Previous articleഅട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസ്; പ്രതികള്‍ വനത്തിനുള്ളില്‍, തെരച്ചിലിന് തണ്ടര്‍ബോള്‍ട്ടും
Next articleയൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചു; സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ കേസ്