Home News കെ.എസ്.ഇ.ബി ഭൂമിയിലെ അനധികൃത നിര്‍മ്മാണം കോടതി ഉത്തരവ് ലംഘിച്ച്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കെ.എസ്.ഇ.ബി ഭൂമിയിലെ അനധികൃത നിര്‍മ്മാണം കോടതി ഉത്തരവ് ലംഘിച്ച്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

69
0

മൂന്നാറിലെ കെ.എസ്.ഇ.ബി ഭൂമിയിലെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവ് മറികടന്നാണ്
നിര്‍മ്മാണം നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് അതീവ സുരക്ഷ മേഖലയില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.

സി പി ഐ എം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിനാണ് ഭൂമി നല്‍കിയിരുന്നത്. ഇവിടെ കളക്ടറുടെ എന്‍ ഒ സി വാങ്ങാതെ നിര്‍മാണം നടത്തി. എന്‍ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി തടയുകയായിരുന്നു. അതേസമയം എന്‍ ഒ സിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു. നിബന്ധനകള്‍ പാലിച്ചാണ് ഭൂമി ലഭിച്ചതെന്നും കെ വി ശശി പറഞ്ഞു.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് ഭൂമി നല്‍കിയത് ബോര്‍ഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് രേഖകള്‍ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു.

 

Previous articleലൈംഗിക പീഡന പരാതി: ഒളിവിലായിരുന്ന വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി
Next articleആറ്റുകാല്‍ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും