Home News മുല്ലപ്പെരിയാറിയിൽ പിണറായിക്ക് സ്റ്റാലിന്‍റെ മറുപടി

മുല്ലപ്പെരിയാറിയിൽ പിണറായിക്ക് സ്റ്റാലിന്‍റെ മറുപടി

59
0

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി. മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടന്നും അണക്കെട്ട് സുരക്ഷിതമാണെന്നും മുഖ്യമന്ത്രി സ്റ്റാലിൽ മറുപടി നൽകി.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്‍റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.

ഓ​ഗസ്റ്റ് അഞ്ചിനാണ് അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പിണറായി കത്ത് അയച്ചത്. അതി തീവ്രമഴ തുടരുന്ന സാഹചര്യത്തിലാണ്ല കേരളം ആവശ്യം ഉന്നയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Previous articleരണ്ടാം ലോക മഹായുദ്ധത്തിലെ ഭീമൻ ബോംബ് കണ്ടെടുത്തു
Next articleഈ വിസ്മയം കാണാതെ പോകരുതേ.., ആകാശത്ത് സൂപ്പർമൂൺ തെളിയും!