Home News മുല്ലപ്പെരിയാര്‍ വിഷയം, കേരളത്തിന്റെ ഹര്‍ജി നാളെ സുപ്രിംകോടതിയില്‍; ജലനിരപ്പ് 142 അടി

മുല്ലപ്പെരിയാര്‍ വിഷയം, കേരളത്തിന്റെ ഹര്‍ജി നാളെ സുപ്രിംകോടതിയില്‍; ജലനിരപ്പ് 142 അടി

278
0

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരായാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.

നാളെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് പൊതുതാത്പര്യ ഹര്‍ജികള്‍ക്കൊപ്പമായിരിക്കും കേരളത്തിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്.

അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ രൂപീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. സമിതിയില്‍ രണ്ട് സംസ്ഥാനങ്ങളിലെയും രണ്ട് അംഗങ്ങള്‍ വീതമുണ്ടായിരിക്കണം. ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്ന നടപടിയില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്നും കേരളം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു.

Previous articleധീര സൈനികര്‍ക്ക് സല്യൂട്ട്; പരേഡ് ഗ്രൗണ്ടില്‍ പൊതുദര്‍ശനം ആരംഭിച്ചു
Next articleഡൽഹി കോടതിയിൽ സ്‌ഫോടനം; ടിഫിൻ ബോംബ് ആണെന്ന് സംശയം; സ്‌ഫോടക വസ്തു കണ്ടെത്തി