Home News ചിന്തൻ ശിബിരം; മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പളളിയും വി എം സുധീരനും പങ്കെടുക്കില്ല

ചിന്തൻ ശിബിരം; മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പളളിയും വി എം സുധീരനും പങ്കെടുക്കില്ല

124
0

കോഴിക്കോട് നടക്കുന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിൽ മുല്ലപ്പള്ളിയും വി എം സുധീരനും പങ്കെടുത്തേക്കില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് വിട്ടു നിൽക്കുന്നതെന്നാണ് സൂചന. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.

കോണ്‍ഗ്രസ് നവസങ്കല്‍പ്പ് ചിന്തിന്‍ ശിബിരിന് കോഴിക്കോട്ട് ഇന്ന് തുടക്കമാവുകയാണ്. എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിറിൽ ചര്‍ച്ചയാകും. എഐസിസി ഉദയ്പൂരിൽ സംഘടിപ്പിച്ച മാതൃകയിലാണാണ് കേരളത്തിലും ചിന്തൻ ശിബിരം നടക്കുക. കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയും നടത്തും. ചിന്തൻ ശിബിരത്തിന് മുന്നോടിയായി ഇന്നലെ സാംസ്‌കാരിക സദസ് നടന്നു.

പ്രത്യേക കലണ്ടർ തയാറാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കും. കാലാനുസൃതവും സമൂലവുമായ നവീകരണം, ജാതിമത ലിംഗ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങൾ നൽകൽ എന്നിവ ചർച്ചയാകും. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയാറാക്കുന്നത്.

Previous articleബം​ഗാൾ രാഷ്ട്രീയത്തിൽ വിവാ​ദത്തിന് തിരി കൊളുത്തി വ്യവസായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ്
Next articleഅഴിമതിക്കേസിൽ ബംഗാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ഇഡി