Home News മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്

മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്

273
0

മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.9 അടിയാണ് നിലവിലെ ജലനിരപ്പ്. 5 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ആണ് ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു.

അതേ സമയം രാത്രിയില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തരുത് എന്ന കേരളത്തിന്റെ ആവശ്യം ഇന്നലെയും തമിഴ്‌നാട് അംഗീകരിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെ 9 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. അധികജലം ഒഴുകി എത്തിയതോടെ പെരിയാറില്‍ ആറടിയോളം ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട് ഇപ്പോഴും തുടരുന്നത്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധന ഉണ്ട്. അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ഡാം എന്ന ആവശ്യവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ചെറുതോണിയില്‍ ഇന്ന് ഉപവാസ സമരം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സമരം ഉദ്ഘാടനം ചെയ്യും.

Previous articleജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തെത്തും
Next articleവാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ടേക്കും