Home News മുല്ലപ്പെരിയാറിന്‌റെ ഷട്ടറുകള്‍ പുലര്‍ച്ചെ കൂടുതല്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തെ വീടുകളില്‍ വെളളം കയറി

മുല്ലപ്പെരിയാറിന്‌റെ ഷട്ടറുകള്‍ പുലര്‍ച്ചെ കൂടുതല്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തെ വീടുകളില്‍ വെളളം കയറി

361
0

ഇടുക്കി > മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ കൂടുതല്‍ ഉയര്‍ത്തിയതോടെ പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി.

കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗര്‍ ഭാഗത്തെ റോഡുകളില്‍ പറമ്പുകളിലും വെള്ളം കയറിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു. നിലവില്‍ ഡാമിന്‌റെ മൂന്ന് ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ വഴി 4712.82 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്.

ജലനിരപ്പ് വര്‍ധിച്ചതോടെ പുലര്‍ച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകള്‍ കൂടി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി. ഏഴുമണിയോടെ മറ്റ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയതോടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്.

രാത്രിയില്‍ മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് ഡാം തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ഒന്പത് ഷട്ടറുകള് തമിഴ്‌നാട് തുറന്നത്. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അടക്കം അറിയിച്ച് കേരളം, തമിഴ്‌നാട് സര്‍ക്കാരിനെ ബന്ധപ്പെട്ടു.

Previous articleഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനം; മരണസംഖ്യ 34 ആയി
Next articleരാജ്യത്ത് 8,439 പുതിയ രോഗികള്‍, 195 മരണം