Home News മുല്ലപ്പെരിയാര്‍ വിഷയം; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം

മുല്ലപ്പെരിയാര്‍ വിഷയം; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം

74
0

 

മുന്നറിയിപ്പ് കൂടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതിനെതിരെ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം. ഡോ. ജോ ജോസഫ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സത്യവാങ്മൂലം.

അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് ജനങ്ങളില്‍ പരിഭ്രാന്തിയി സൃഷ്ടിക്കുകയാണ്. വിഷയത്തില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യം വേണം.

മുല്ലപ്പെരിയാര്‍ വിഷയം തമിഴ്‌നാട് കൈകാര്യം ചെയ്യുന്ന രീതിയെയും സത്യവാങ്മൂലത്തില്‍ വിമര്‍ശിക്കുന്നു.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

Previous articleബൂസ്റ്റർ ഡോസ് വാക്‌സിൻ വേണോ?, നിർണായക യോഗം ഇന്ന്
Next articleകേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19