Home News മുല്ലപ്പെരിയാര്‍ ഡാം 11.30 ന് തുറക്കും; ജാഗ്രത നിര്‍ദ്ദേശം 

മുല്ലപ്പെരിയാര്‍ ഡാം 11.30 ന് തുറക്കും; ജാഗ്രത നിര്‍ദ്ദേശം 

119
0
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ രാവിലെ 11.30 ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക.
പിന്നീട് രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ മൂന്ന് ഷട്ടറുകള്‍ തുറക്കുന്നതെന്ന് തമിഴ്നാട് അറിയിച്ചതായി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
രാത്രികാലങ്ങളില്‍ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. പെരിയാറിന്റെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 534 ഘന അടി വെള്ളം ഒഴുകിയെത്തിയാലും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും മന്ത്രി പറഞ്ഞു.
Previous articleകാലവര്‍ഷക്കെടുതി; കേരളത്തിന് കോടികളുടെ സാമ്പത്തിക നഷ്ടം
Next articleഗൂഗിള്‍ മാപ്പ് ചതിച്ചു;  നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ നേരെ തോട്ടിലേക്ക്, കാറില്‍ കൈക്കുഞ്ഞടക്കം നാല് പേര്‍