Home News മുല്ലപ്പെരിയാറിന്‌റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

മുല്ലപ്പെരിയാറിന്‌റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

76
0

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. നിലവില്‍ 1,259 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും ഡാമിലേക്ക് അധികമായുള്ള നീരൊഴുക്കുമാണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം. കഴിഞ്ഞ ദിവസം രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ഡാമിന്റെ പരിസരപ്രദേശത്തുള്ള നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.

സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി

 

Previous articleഒരു മിനിട്ടിനുള്ളില്‍ വേദനയില്ല മരണം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമസാധുത
Next articleയുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം; ശനി ഞായര്‍ അവധി, വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനം