Home News മുല്ലപ്പെരിയാര്‍ രാത്രിയില്‍ വീണ്ടും തുറന്നു, വീടുകളില്‍ വെള്ളം കയറി; ചെറുതോണി ഡാമിന്‌റെ ഒരു ഷട്ടര്‍ തുറന്നു

മുല്ലപ്പെരിയാര്‍ രാത്രിയില്‍ വീണ്ടും തുറന്നു, വീടുകളില്‍ വെള്ളം കയറി; ചെറുതോണി ഡാമിന്‌റെ ഒരു ഷട്ടര്‍ തുറന്നു

313
0

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്‌റെ ഷട്ടറുകള്‍ രാത്രിയില്‍ തമിഴ്‌നാട് വീണ്ടും തുറന്നു. തിങ്കളാഴ്ച രാത്രിയില്‍ എട്ടരയോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തി. 120 സെന്റിമീറ്ററുകള്‍വീതം ഉയര്‍ത്തിയ ഷട്ടറുകള്‍വഴി 12,654 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിട്ടത്.

അണക്കെട്ടില്‍നിന്ന് 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയതോടെ വള്ളക്കടവ് ചപ്പാത്ത് പാലത്തില്‍ വെള്ളം കയറി. പെരിയാര്‍ തീരത്തെ വള്ളക്കടവ്, വികാസ്‌നഗര്‍, മഞ്ചുമല മേഖലകളിലെ പത്തിലധികം വീടുകളില്‍ വെള്ളം കയറി. ഇത്രയേറെ വെള്ളം തുറന്നുവിടുമെന്ന വിവരം വളരെ വൈകിയാണ് തമിഴ്‌നാട്, ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. അതിനാല്‍തന്നെ തീരവാസികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികം സമയം ലഭിച്ചിരുന്നില്ല.

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം ഒഴുകിയെത്തിയതോടെ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു.സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.

Previous articleഒമിക്രോൺ; ബംഗളുരുവിൽ കർശന നിയന്ത്രണങ്ങൾ
Next articleരാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; വിദേശത്തു നിന്ന് മുംബൈയില്‍ തിരിച്ചെത്തിയ 109 പേരെകാണാനില്ല