മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്. മൂന്ന് ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചതായി മന്ത്രി റോഷിന് അഗസ്റ്റില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
രാത്രികാലങ്ങളില്‍ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശങ്കപ്പെടാനില്ലെന്നും നേരത്തെ മന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാല്‍ വെള്ളം ഒഴുകിയെത്തുന്നയിടത്തെല്ലാം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.