Home News മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്‌റെ ഷട്ടറുകള്‍ വീണ്ടും തുറന്നു; വീടുകളില്‍ വെളളം കയറി

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്‌റെ ഷട്ടറുകള്‍ വീണ്ടും തുറന്നു; വീടുകളില്‍ വെളളം കയറി

320
0

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌റെ ഷട്ടറുകള്‍ മുന്നറിയിപ്പ് ഇല്ലാതെ രാത്രിയില്‍ വീണ്ടും തുറന്ന് തമിഴ്‌നാട്. ഇന്നു പുലര്‍ച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായതോടെ ഒരറിയിപ്പും ഇല്ലാതെ ഷട്ടറുകള്‍ തുറന്നു.

9 ഷട്ടറുകള്‍ തുറന്നാണ് ജലം പുറത്ത് വിടുന്നത്. ആദ്യം നാല് ഷട്ടറുകളായിരുന്നു തുറന്നത്. പിന്നീട് അത് ഒമ്പതാക്കി ഉയര്‍ത്തുകായിരുന്നു. ഡാമിലേക്ക് എത്തുന്ന നീരൊഴുക്ക് കുറയാതിരുന്നാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്ന നിലയാണ് ഉള്ളത്.

വണ്ടിപ്പെരിയാറിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുടര്‍ച്ചയായി രാത്രിയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് തീരദേശവാസികള്‍ ഉയര്‍ത്തുന്നത്.

Previous articleരണ്ടാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്തത് 372 റണ്‍സില്‍; ഇന്ത്യയ്ക്ക് പരമ്പര സ്വന്തം
Next articleബെല്‍ജിയത്തില്‍ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു