Home News താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനി

താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനി

44
0
കര്‍ഷകര്‍ക്ക് വിളകളുടെ താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനിയെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.   ഇന്നലെ ഹരിയാനയില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് നരേന്ദ്രമോദിയെ വിമര്‍ശിച്ച് മേഘാലയ ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയത്.
കര്‍ഷകരുടെ സമരം ഇത്തവണ കൂടുതല്‍ കടുക്കുമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കര്‍ഷകര്‍ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ആവശ്യം ഉന്നയിച്ച തന്നോട്  പ്രധാനമന്ത്രി രൂക്ഷമായി പ്രതികരിച്ചെന്ന് മുന്‍പ് സത്യപാല്‍ മാലിക് പറഞ്ഞത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെയും അദാനിയെയും വിമര്‍ശനമുനയില്‍ നിര്‍ത്തി മേഘാലയ ഗവര്‍ണര്‍ രംഗത്ത് വന്നത്.
സത്യപാല്‍ മാലിക്കിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ആയുധമാക്കുകയാണ്. മോദിയുടെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കുറിച്ച് സത്യം പറഞ്ഞുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരാമര്‍ശത്തോട് നടത്തിയ പ്രതികരണം.
Previous articleസ്വവര്‍ഗ്ഗരതി നിരോധന നിയമം പിന്‍വലിക്കുമെന്ന് സിംഗപ്പൂര്‍
Next articleഗവര്‍ണറോട് ഏറ്റുമുട്ടാനൊരുങ്ങി സര്‍ക്കാര്‍; അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന ബില്‍ ബുധനാഴ്ച സഭയില്‍