Home News ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് മോശമായി പെരുമാറി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് മോശമായി പെരുമാറി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

163
0

പത്തനംതിട്ടയിൽ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. പത്തനാപരം സബ് റീജിയണൽ ഓഫീസിലെ എംവിഐ എ.എസ് വിനോദിനെതിരെയാണ് ഗുരുതര ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്. സംഭവത്തിൽ പെൺകുട്ടി മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിനോദിനെതിരെയുള്ള നടപടി.

ഡ്രൈവിങ് ടെസ്റ്റിനിടയിലും വഴിയിൽ തടഞ്ഞു നിർത്തിയും ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. ഈ പരാതിയിൽ ഗതാഗത കമ്മീഷണർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം വിനോദിനെതിരെ ചിലർ മോട്ടോർ ഡ്രൈവിംഗ് സ്‌കൂളുകാരുമായി ചേർന്ന് ആസൂത്രിതമായി സൃഷ്ടിച്ച പരാതിയാണിതെന്നും ആക്ഷേപമുണ്ട്. മോട്ടോർ ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടന നോതാവാണ് വിനോദ് കുമാർ.

Previous articleഗൂഢാലോചന കേസ്: സ്വപ്‌നയുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Next articleവിലക്കയറ്റത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാൻ എല്‍ഡിഎഫ്; നേതൃയോഗം ഇന്ന്