Home News സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തി

സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തി

343
0

തിരുവനന്തപുരത്ത് മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശി നാദിറ(43) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. 2020 സെപ്തംബറിലാണ് നാദിറയുടെ മകന്‍ സിദ്ദിഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്നായിരുന്നു നാദിറ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ ഒരുവര്‍ഷത്തിന് ശേഷം പൊലീസ് സംഭവത്തിന്റെ ചുരുള്‍ അഴിക്കുകയായിരുന്നു.

മയക്കുമരുന്നിനടിമയായ സിദ്ദിഖ് സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. യുവാവ് തൂങ്ങിമരിച്ചുവെന്നായിരുന്നു നാദിറ ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നത്. മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിക്കാനും ശ്രമിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

Previous articleവാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ 1707; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി, കൂടുതല്‍ ആളുകള്‍ മലപ്പുറത്ത്
Next articleറോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുത്; മന്ത്രിയുടെ സാന്നിധ്യത്തില്‍ രൂക്ഷവിമര്‍ശനവുമായി ജയസൂര്യ