Home News  പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചു; മൂന്ന് ബോഗികള്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക് 

 പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ചു; മൂന്ന് ബോഗികള്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക് 

83
0
മഹാരാഷ്ട്രയിലെ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സും കൂട്ടിയിടിച്ച് അപകടം. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.
അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. സിഗ്‌നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.
റായ്പൂരില്‍ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ ഒരു ബോഗികള്‍ പാളം തെറ്റിയിരുന്നു. ഇരുട്രെയിനുകളും നാഗ്പൂര്‍ ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Previous articleഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച; നെയ്യും കശുവണ്ടിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍
Next articleപരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപിപ്പിക്കുന്നത്; കോടതി ഉത്തരവില്‍ വിവാദ പരാമര്‍ശങ്ങള്‍