Home News അഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 23 കടന്നു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ 

അഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 23 കടന്നു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ 

116
0
ഗുജറാത്തില്‍ അഹമ്മദാബാദില്‍ വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 കടന്നു. 45 പേര്‍ ബോട്ടാഡ്, ഭാവ്‌നഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ ധന്ധുക താലൂക്കിലെ മാത്രം അഞ്ച് പേരാണ് ചികിത്സയിലിരിക്കെ മരിച്ചത്. മദ്യം വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വ്യാജമദ്യമുണ്ടാക്കിയവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഭാവ്നഗര്‍ റേഞ്ച് ഐജി പറഞ്ഞു.
Previous articleസ്വർണവിലയിൽ ഇടിവ്; വില കുറഞ്ഞത് അഞ്ച് ദിവസത്തിനുശേഷം
Next article ജാതീയതയുടെയും ഭിന്നിപ്പുകളുടെയും കാഴ്ചകള്‍; ‘പുല്ലി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി