Home News ബാണാസുര സാഗര്‍ ഡാം തുറന്നത് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ട്, ജാഗ്രത വേണമെന്ന് മന്ത്രി 

ബാണാസുര സാഗര്‍ ഡാം തുറന്നത് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ട്, ജാഗ്രത വേണമെന്ന് മന്ത്രി 

51
0
സംസ്ഥാനത്ത് ഡാമുകള്‍ തുറന്നതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജന്‍. മുന്നൊരുക്കം നടത്തിയിട്ടാണ് ബാണാസുര സാഗര്‍ ഡാം തുറക്കാനുള്ള ആലോചനകള്‍ നടത്തിയത്. റൂള്‍ കര്‍വില്‍ തന്നെ വെള്ളം പിടിച്ചുനിര്‍ത്താനാണ് ശ്രമം. അതുകൊണ്ട് തന്നെ ഡാമുകള്‍ തുറക്കുന്നത് ഭീതിയുണ്ടാക്കാന്‍ സാധ്യതയില്ല.
കോട്ടാത്തറ മേഖലയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത ഉളളതിനാല്‍ ഈ ഭാ?ഗത്ത് നിന്ന് ആളുകളെ പൂര്‍ണമായി മാറ്റിയിട്ടുണ്ട്. ഡാമിനടുത്തേക്ക് പോകാനോ പുഴകളിലിറങ്ങാനോ മീന്‍ പിടിക്കാനോ അനുമതി ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാനത്ത് മഴ അലര്‍ട്ടുകള്‍ മാറി മാറി വരികയാണ്. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടില്‍ 2385.46 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 139 അടിയായും ഉയര്‍ന്നിട്ടുണ്ട്.
Previous articleബാണാസുര സാഗര്‍ ഡാം തുറന്നു; ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
Next articleആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; ആറ് ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്