Home News  മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ കാറില്‍ 

 മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ കാറില്‍ 

58
0
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി മോന്‍സണിന്റെ ഡ്രൈവര്‍. മോന്‍സന്റെ വീട്ടില്‍ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറില്‍ ആണെന്നാണ് മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മോന്‍സന്റെ സഹോദരിയുടെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ മോന്‍സണ്‍ തേങ്ങയും മീനും കൊണ്ടുവന്നത്. ഇത് വ്യക്തമാാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്‌സണ്‍ പറഞ്ഞു.
കോവിഡ് കാലത്തായിരുന്നു ഇത്. അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോന്‍സണ്‍ മടങ്ങിയത് ബീക്കണ്‍ വച്ച വാഹനത്തിലായിരുന്നു എന്നും ഡ്രൈവര്‍ പറഞ്ഞു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മോന്‍സണ്‍ പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ട്. മോന്‍സണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കോവിഡ് കാലത്ത് മോന്‍സന്റെ കൂട്ടുകാര്‍ക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകള്‍ നല്‍കി. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നിന്ന് ഐ ജി യുടെ പേരില്‍ ആണ് പാസ് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.ഇതെല്ലാം വ്യക്തമാക്കുന്ന വാട്‌സ് ആപ് ചാറ്റും ഫോണ്‍ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്
Previous article38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം പഴയ ബങ്കറില്‍
Next articleഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കും; ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ