Home News കുരങ്ങ് വസൂരി; രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് 

കുരങ്ങ് വസൂരി; രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് 

66
0
കേരളത്തില്‍ കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗത്തിന് വ്യാപന ശേഷി കുറവാണെങ്കിലും ജാഗ്രത തുടരണം.  14 ജില്ലകളിലും ഐസോലേഷന്‍ സൗകര്യമുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധനയും ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിലെ നിലവിലെ പരിശോധന സൗകര്യത്തിന് പുറമേ ക്രമീകരണമൊരുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.
കുരങ്ങ് വസൂരി ഉണ്ടാക്കുന്ന ശാരീരിക അസ്വാസ്ഥ്യം കോവിഡിനെ അപേക്ഷിച്ച് കുറവാണ്. ചെറിയ പനി മാത്രമാണ് ഉണ്ടാവുക. രോഗിയുമായി വളരെ അടുത്ത് ഇടപഴകിയാല്‍ മാത്രമേ രോഗം വരൂ എന്നതിനാല്‍ വ്യാപകമായ പടര്‍ച്ചയെയും ഭയപ്പെടേണ്ട. കൃത്യമായി ജാഗ്രത പുലര്‍ത്തിയാല്‍ രോഗത്തെ ചെറുക്കാന്‍ കഴിയും. രോഗബാധ സ്ഥിരീകരിച്ചവരെ ഒറ്റയ്ക്ക് മാറ്റി പാര്‍പ്പിക്കുകയും അവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ പ്രത്യേക കരുതല്‍ സ്വീകരിക്കണം.
Previous articleനേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമര്‍ശിക്കാന്‍ പറ്റുമോ? കാനം രാജേന്ദ്രന്‍
Next article‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു, അപവാദ പ്രചാരണം സഹിക്കാനാവുന്നില്ല’ ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന്‍