Home News മങ്കിപോക്‌സ്: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

മങ്കിപോക്‌സ്: ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

133
0

സംസ്ഥാനത്ത് കൂടുതല്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനാണ് നിര്‍ദേശം. സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. കൊല്ലം,കണ്ണൂര്‍ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്.

രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയില്‍ നിന്ന് എത്തിയവരായതിനാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ പരിശോധഫലം നെഗറ്റീവാകുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.

അവസാനം രോഗം സ്ഥിരീകരിച്ച 35കാരന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിലവില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുള്‍പ്പടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

Previous articleകസ്റ്റഡി മരണം; സജീവന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണസംഘത്തിന് കൈമാറും
Next articleറെഫ്രിജറേറ്ററിന് അകത്ത് നിന്നും അമ്പത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി