Home News വീണ്ടും കുരങ്ങുവസൂരിയോ?  കണ്ണൂരില്‍ ഏഴുവയസ്സുകാരി ചികിത്സയില്‍

വീണ്ടും കുരങ്ങുവസൂരിയോ?  കണ്ണൂരില്‍ ഏഴുവയസ്സുകാരി ചികിത്സയില്‍

84
0
കേരളത്തില്‍ വീണ്ടും കുരങ്ങു വസൂരിയെന്ന് സംശയം. കണ്ണൂരില്‍ കുരങ്ങു വസൂരി ലക്ഷണങ്ങളോടെ ഏഴ് വയസുകാരിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ യു.കെയില്‍ നിന്നും എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേസമയം കുരങ്ങ് വസൂരി വ്യാപനം തടയാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. രോഗിയുമായി അടുത്തിടപഴകല്‍, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷസമ്പര്‍ക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും അവ ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ലോകത്ത് കുരങ്ങു വസൂരി ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ പുറത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,000 കടന്നു.ബ്രസീലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 1000 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
Previous articleആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; ആറ് ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് 
Next articleഇന്നത്തെ സ്വര്‍ണവില അറിയാം