Home News കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര ജെയിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സത്യേന്ദ്ര ജെയിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു

137
0

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്നിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി ജൂണ്‍ 9 വരെ 10 ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. സത്യേന്ദര്‍ ജയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന് ഇ.ഡി അറിയിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിടുന്നതിനെ സത്യേന്ദ്ര ജെയിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. ഒരു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് കോടതി ഇഡി കസ്റ്റഡി അനുവദിച്ചത്. ഇന്നലെയാണ് കള്ളപ്പണ ഇടപാടില്‍ സത്യേന്ദ്ര ജയ്നിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്. 4.81 കോടിയുടെ കള്ളപ്പണ ഇടപാടില്‍ സത്യേന്ദ്ര ജെയ്ന്‍ പങ്കുചേര്‍ന്നെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.

2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു.

 

Previous articleവിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം; കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ല
Next articleകോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ആനന്ദ് ശര്‍മ്മ പാര്‍ട്ടി വിടുന്നു, ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്