ഡല്‍ഹിയില്‍ മെട്രോയില്‍ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവത്തില്‍ രണ്ട് പേരെ ഡല്‍ഹി മെട്രോ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശികളായ ലുവ് ബഗ്ഗ, ശിവ് ഓം ഗുപ്ത എന്നിവരാണ് പിടിയിലായത്.
മേയ് മൂന്നിന് മെട്രോയ്ക്കുള്ളില്‍ വച്ച് തന്നെ ചിലര്‍ പീഡിപ്പിച്ചതായി യുവതി തന്നെയാണ് ട്വിറ്റ് ചെയ്തത്. പിന്നാലെ സംഭവം വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. യാത്രക്കാര്‍ ഉപയോഗിക്കുന്ന മെട്രോ കാര്‍ഡുകളിലെ വിവരങ്ങളും സംഘം ശേഖരിച്ചിരുന്നു. ആഗസ്റ്റ് നാലിന് ലവ് ബഗ്ഗയെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശിവ് ഓം ഗുപ്തയെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായ രണ്ട് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല.