Home News ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു, ചില ദിവസങ്ങളില്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം; ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍...

ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു, ചില ദിവസങ്ങളില്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം; ഷഹാനയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

185
0

ആത്മഹത്യ ചെയ്ത മോഡല്‍ ഷഹാന ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഏറെ പീഡനം ഏറ്റുവാങ്ങി ഇരുന്നവെന്നാണ് ഷഹാനയുടെ ഡയറിയിലുള്ളത്.

ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടു. ചില ദിവസങ്ങളില്‍ ഭക്ഷണം ഒന്നോ രണ്ടോ ബ്രഡ് കഷ്ണം മാത്രം. ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ഏറെ പീഡനമുണ്ടായി. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദിച്ചെന്നും ഡയറിയില്‍ പറയുന്നു. സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന കുറിച്ചിട്ടുണ്ട്. ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥന്‍ എ സി പി സുദര്‍ശന് കൈമാറും.

കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷഹാനയുടെത് ആത്മഹത്യയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ഭര്‍ത്താവ് സജാദിനെതിരെ ആരോപണങ്ങളുമായി ഷഹാനയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയതോടെയാണ് പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.
മരണം ആത്മഹത്യയാണോ എന്നത് അന്തിമമായി സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.

 

Previous articleവിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്, ഇടക്കാല ജാമ്യം തുടരും; ഹൈക്കോടതി
Next articleത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി; സംവിധാനം നവാഗതനായ ഡീനോ ഡെന്നിസ്