Home News എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

183
0

എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എന്‍ കാരശ്ശേരിക്ക് പരിക്കേറ്റത്. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, നിയന്ത്രണം വിട്ട ഓട്ടോ മതിലില്‍ ഇടിച്ച് മറിയുകയുമായിരുന്നു.

കോഴിക്കോട് ചാത്തമംഗലത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് സര്‍വകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ച എം എന്‍ കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തങ്ങളുമായി അറുപതില്‍പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ആലോചന , മക്കയിലേക്കുളള പാത, തിരുവരുള്‍, മാരാരുടെ കുരുക്ഷേത്രം ചേകന്നൂരിന്റെ രക്തം , ബഷീറിന്റെ പൂങ്കാവനം, തെളി മലയാളം, വര്‍ഗീയതക്കെതിരെ ഒരു പുസ്തകം തായ് മൊഴി, മലയാള വാക്ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

 

Previous articleസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരല്ല, തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുളള മറുപടി; താരിഖ് അന്‍വര്‍
Next articleമൂന്ന് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു