Home News റാവത്തിന്റെ പിന്‍ഗാമി ; എംഎം നരവനെക്ക് സാധ്യത

റാവത്തിന്റെ പിന്‍ഗാമി ; എംഎം നരവനെക്ക് സാധ്യത

275
0

ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ അടുത്ത സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ കരസേന മേധാവി എംഎം നരവനെക്കാണ് ഇപ്പോള്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയാകാന്‍ ഏറെ സാധ്യത കല്പ്പിക്കപ്പെട്ടിരിക്കുന്നത്.

സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിലവില്‍ നിഷ്‌കര്‍ക്കുന്നില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സംയുക്ത സൈനിക മേധാവിയെ തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ ലളിതമാണ്. കര, വ്യോമ, നാവിക സേനയിലെ കമാന്‍ഡിങ്ങ് ഓഫീസര്‍മാര്‍ ഈ പരമോന്നത സൈനിക പദവിയിലേക്കു യോഗ്യരാണ്. സംയുക്ത സൈനിക മേധാവിയുടെ പദവി വഹിക്കുന്നയാള്‍ക്ക് അറുപത്തഞ്ചുവയസ്സില്‍ കൂടുതല്‍ പ്രായം കവിയരുതെന്ന മാനദണ്ഡമാണ് നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.

Previous articleകുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൊന്നൊടുക്കും
Next articleപിണറായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ അനുവദിക്കില്ലെന്ന് ടി സിദ്ദിഖ്