Home News ഗവര്‍ണര്‍ നാലാംക്കിട രാഷ്ട്രീയം കളിക്കുന്നു, പറയുന്നതൊക്കെ മണ്ടത്തരമെന്ന് എംഎം മണി

ഗവര്‍ണര്‍ നാലാംക്കിട രാഷ്ട്രീയം കളിക്കുന്നു, പറയുന്നതൊക്കെ മണ്ടത്തരമെന്ന് എംഎം മണി

94
0

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എല്‍.എ എം.എം മണി. അഞ്ച് പ്രാവശ്യം കൂറുമാറിയ ആളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹമാണ് മന്ത്രിമാരുടെ ഓഫീസില്‍ രാഷ്ട്രീയക്കാര്‍ പാടില്ലെന്ന് പറയുന്നത്. മണ്ടത്തരമാണ് ഗവര്‍ണര്‍ പറയുന്നത്. നാലാംക്കിട രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്നും എം.എം മണി പറഞ്ഞു.

നയപ്രഖ്യാപത്തില്‍ ഒപ്പിടുകയെന്നത് ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണെന്ന് മുന്‍ മന്ത്രി എംഎം മണി. നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ ഗവര്‍ണറുടെ അന്തസാണ് പോവുകയെന്നും എംഎം മണി പറഞ്ഞു.

നാടിന് തലവേദനയാണ് ഗവര്‍ണര്‍. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഗവര്‍ണറുടെ വീട്ടില്‍ നിന്നല്ല ശമ്പളം നല്‍കുന്നതെന്നും അദ്ദേഹത്തിനടക്കം ശമ്പളം കിട്ടുന്നത് ഗജനാവില്‍ നിന്നാണെന്നും എം.എം മണി പറഞ്ഞു. ഇതിന് മുമ്പ് നല്ല ആണുങ്ങള്‍ ഇരുന്ന കസേരയിലാണ് ഇദ്ദേഹം ഇരുന്ന് തരംതാണ രാഷ്ട്രീയം കളിക്കുന്നതെന്നും എം.എം മണി പറഞ്ഞു.

പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതിന് പിന്നാലെയാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.സര്‍ക്കാരിന്റെ അനുനയത്തിന്റെ ഭാഗമായായിരുന്നു പൊതുഭരണ സെക്രട്ടറി മാറ്റിയത്. ശാരദാ മുരളിക്കാണ് പകരം ചുമതല. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ എ.കെ.ജി സെന്റര്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ജ്യോതി ലാലിനെ മാറ്റാന്‍ തീരുമാനിച്ചത്.

 

Previous articleപൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍
Next articleവധഗൂഢാലോചന കേസ്; നാദിര്‍ഷയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു