Home News തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം’: പാതിരാത്രിയിൽ ഡാം തുറന്നത് മര്യാദകേട്: എം.എം മണി

തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം’: പാതിരാത്രിയിൽ ഡാം തുറന്നത് മര്യാദകേട്: എം.എം മണി

108
0

 

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ ചെയ്തത് ശുദ്ധ പോക്രിത്തരമെന്ന് മന്ത്രി എം.എം മണി. പാതിരാത്രിയിൽ ഡാം തുറന്നുവിട്ട തമിഴ്നാടിന്‍റെ നടപടി മര്യാദകേടാണ്. കേന്ദ്ര ഗവൺമെന്‍റ് എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

മണി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെയും എം.എം മണി തുറന്നടിച്ചു. കോൺഗ്രസ് ഗവൺമെൻ്റുകൾ ചെയ്യേണ്ടതൊന്നും ഇത്രയും കാലത്തിനിടയില്‍ ചെയ്തിട്ടില്ല.

കോൺഗ്രസുകാർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും എന്താണ് ഈ വിഷയത്തില്‍ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മാർഥതയില്ലാത്ത ആളാണ്.

അതുകൊണ്ട് തന്നെ എം.പിയും വി.ഡി സതീശനുമെല്ലാം വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതി. എം.എം മണി പറഞ്ഞു.

Previous articleകേരളത്തില്‍ ഇന്ന് 3,277 പേര്‍ക്ക് കോവിഡ്; രോഗമുക്തി 5,833
Next articleസര്‍ക്കാര്‍ റിപ്പോര്‍ട്ട് അപൂര്‍ണം’; പിങ്ക് പൊലീസ് കേസില്‍ വിമര്‍ശിച്ച് ഹൈക്കോടതി