Home News രണ്ട് വർഷമായി എന്തെങ്കിലും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ മറികടക്കണം; മികച്ച അദ്ധ്യയനത്തിന് എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്:...

രണ്ട് വർഷമായി എന്തെങ്കിലും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ മറികടക്കണം; മികച്ച അദ്ധ്യയനത്തിന് എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്: മന്ത്രി വി. ശിവൻകുട്ടി

180
0
v sivankutty

മികച്ച അദ്ധ്യയനത്തിന് എല്ലാ സാഹചര്യവും പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമ്പൂർണ അധ്യയന വർഷത്തിലേക്ക് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വാക്കുകൾ. രണ്ട്‌ വർഷത്തെ കൊറോണ പ്രതിസന്ധിക്ക് ശേഷമാണ് വിദ്യാലയങ്ങൾ തുറക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെതായി പുറത്തിറക്കിയ വീഡിയോയിലാണ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി ഇപ്രകാരം പറഞ്ഞത്.

വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രതിസന്ധി സൃഷ്ടിച്ച രണ്ട് വർഷങ്ങളാണ് കഴിഞ്ഞു പോയതെന്ന് മന്ത്രി പറഞ്ഞു. രണ്ട് വർഷമായി എന്തെങ്കിലും പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ മറികടക്കാനുളള ഘട്ടമാണ് വന്നിരിക്കുന്നത്. അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. വിദ്യാഭ്യാസ മേഖലയ്‌ക്ക് നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും വേറിട്ട വഴി വെട്ടി മുന്നോട്ടുപോകാൻ നമുക്ക് ആയി. നേട്ടങ്ങളുടെ കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് പ്രിയപ്പെട്ട കുഞ്ഞുങ്ങളോടാണ് നന്ദിയും കടപ്പാടും ഉളളതെന്നും മന്ത്രി പറഞ്ഞു.

കഴക്കൂട്ടം ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കു൦. ഇതേസമയം സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും.

Previous articleശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈതാങ്ങ്; ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി അയച്ചു
Next articleസ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ബ്ലാസ്റ്റേഴ്സ് വിട്ടു; താരത്തിന് നന്ദി അറിയിച്ചു ക്ലബ്