മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധത്തില്‍ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കാമെന്ന് ആരും കരുതേണ്ട എന്നാണ് റിയാസ് പറഞ്ഞത്.
ഭരണം നഷ്ടപ്പെടുമ്പോള്‍ യുഡിഎഫിനു സ്വാഭാവികമായും സങ്കടവും പ്രയാസവും ഉണ്ടാകും. ഭരണത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഉറക്കം നഷ്ടപ്പെടും. ആ ഉറക്കം നഷ്ടപ്പെടുന്നതിന്റെ ഭാഗമായി ഇത്തരം പ്രവൃത്തി ചെയ്യുമ്പോള്‍ ജനങ്ങള്‍ നേരിടും. മുഖ്യമന്ത്രിയെ വളഞ്ഞിട്ട് അക്രമിക്കാമെന്ന് കരുതേണ്ടെന്നും വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി എന്നുമാണ് അദ്ദേഹം പറഞ്ഞത്.
കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് ഡല്‍ഹിയില്‍ പോയി ഇ.ഡി.ഗോബാക്ക് വിളിക്കണം, ഇവിടെ വന്ന് ഇ.ഡി.സിന്ദാബാദ് എന്ന മുദ്രാവാക്യം അവസാനിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വിധം കലാപ ആഹ്വാനം നടത്തിയാല്‍ കയ്യുംകെട്ടി പോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.