കൊല്ലം കൊട്ടാരക്കരയില്‍ത്ത് 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീര്‍ ആലമാണ് അറസ്റ്റിലായത്. പീഡനത്തിനു ശേഷം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കുളക്കട ഇഷ്ടിക കമ്പനിയില്‍ കൂടെ ജോലി ചെയ്തിരുന്ന മലയാളി ദമ്പതികളുടെ ഏഴ് വയസ്സ് പ്രായമുള്ള കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
തുടര്‍ന്ന് പത്തനാപുരത്തേക്ക് താമസം മാറ്റുകയും അവിടെനിന്നും നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷമീര്‍ ആലം കൊട്ടാരക്കര കുളക്കടയിലുള്ള ഒരു കട്ടക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഇതേ കട്ടക്കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞു.
തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആലപ്പുഴയില്‍ വച്ചാണ് പുത്തൂര്‍ പൊലീസ് ഷമീറിനെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.