Home News പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അതിക്രമം

പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി അതിക്രമം

65
0

തൃശ്ശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി പരാക്രമം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ നായയുമായി എത്തിയ വിന്‍സെന്റ് ചോദ്യം ചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. പൊലീസ് സ്റ്റേഷന്റെ ഗേറ്റില്‍ വാഹനമിടിപ്പിച്ചു. വാഹനാപകട കേസില്‍ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിന്‍സെന്റിന്റെ പരാക്രമം.

‘അമേരിക്കന്‍ ബുള്ളി’ എന്ന വിഭാഗത്തില്‍പ്പെട്ട നായയുമായാണ് ഇയാള്‍ കാറില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസുകാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ!്!പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വാഹമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് വിന്‍സെന്റിന്റെതിരെ കണ്ടാണിശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. ഈ പരാതിയില്‍ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇന്നോവ കാറില്‍ എത്തി. എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച് അക്രമണം അഴിച്ചുവിടുകയായിരുന്നു.

 

Previous articleഅമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് സോനം കപൂര്‍
Next articleരാജ്യം ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല