എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. പി ഹരികൃഷ്ണന് അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
അറസ്റ്റിലായ സിജെ എല്‍സി മറ്റ് രണ്ട് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ സൂചനകളും അവര്‍ക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. സെക്ഷന്‍ ഓഫീസര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും സമിതി പറയുന്നു.
സിജെ എല്‍സി കൈക്കൂലി പണം ഒമ്പതു പേര്‍ക്ക് കൈമാറിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി എം.ബി.എ. വിദ്യാര്‍ഥിനിയില്‍ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ജീവനക്കാരി പിടിയിലായത്. ഈ സംഭവത്തില്‍ സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കേറ്റ് സമിതിയുടെ അന്വേഷണവും അന്തിമഘട്ടത്തിലാണ്. പരാതിക്കാരിയുടെ മൊഴി ഓണ്‍ലൈനായാണ് സമിതി രേഖപ്പെടുത്തിയത്.
പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിനിയാണ് പരാതിയിലായിരുന്നു നടപടി വിദ്യാര്‍ഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെയാണ് എംബിഎ പാസായത്. ഇവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ ലഭിക്കുന്നതിന് ആദ്യം എല്‍സി 1.1 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനി പണം നല്കി. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. എല്‍സിയുടെ ശമ്പളം വിതരണം ചെയ്യുന്ന അക്കൗണ്ടില്‍ തന്നെയാണ് പണം വാങ്ങിയത്.