ചിറയിന്‍കീഴില്‍ മോഷണ൦ നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം ക്രൂരമര്‍ദനത്തിനിരയാക്കിയ ആള്‍ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് ചന്ദ്രനെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കെട്ടിയിട്ടു. പിന്നാലെ ചിറയിന്‍കീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി കണ്ടെത്തി.
ശസ്ത്രക്രിയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സ തുടരവേയാണ് ചന്ദ്രന്‍ മരിച്ചത്. മര്‍ദനത്തിലാണ് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.