Home News പ്രതിഷേധ സാധ്യത; മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടിയില്‍ മാധ്യമങ്ങൾക്ക് വിലക്ക്

പ്രതിഷേധ സാധ്യത; മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടിയില്‍ മാധ്യമങ്ങൾക്ക് വിലക്ക്

175
0

മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടിയില്‍ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. വിളപ്പില്‍ശാല ഇഎംഎസ് അക്കാദമിയിലെ മുഖ്യമന്ത്രിയുടെ പരിപാടിയിലാണ് മാധ്യമങ്ങള്‍ക്ക് പ്രവേശന൦ നിഷേധിച്ചിരിക്കുന്നത്. പാര്‍ട്ടി പരിപാടിയായതിനാലാണ് മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്തതെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു. പരിപാടിയുടെ വിവരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഇതനുസരിച്ച് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഗേറ്റിനു പുറത്ത് പൊലീസ് തടയുകയായിരുന്നു.

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ഹാളിന് പുറത്ത് സജ്ജമാക്കിയിരുന്നത്. സമീപറോഡിലും പൊലീസ് ബാരിക്കേഡ് കെട്ടി ഗതാഗതം തടഞ്ഞിരുന്നു. നവകേരള ശില്‍പശാലയില്‍ പങ്കെടുക്കുന്നവരുടെ` വാഹനങ്ങള്‍ മാത്രമേ അക്കാദമിക്ക് ഉള്ളിലേക്ക് കടത്തിവിടൂ എന്നും പൊലീസ് അറിയിച്ചു.

Previous articleസ്വർണ്ണം മേടിച്ചാലോ? സംസ്ഥാനത്ത് സ്വർണവില ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ
Next articleമുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന്റെ പേരിൽ മാനസിക പീഡനമെന്ന് സ്വപ്ന; കേസിൽ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി