ജില്ലാ മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരായി. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ വിവാഹത്തിന് എത്തി. വിവാഹത്തിന് എത്തുന്നവര്‍ ഉപഹാരങ്ങള്‍ നല്‍കരുതെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. ആഭരണങ്ങള്‍ ഒന്നുമില്ലാതെ വളരെ സിമ്പിളായിരുന്നു ആര്യ.
ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊക്കെ സച്ചിനും ആര്യയും കഴിഞ്ഞ ദിവസം ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആര്യയ്ക്ക് ഇഷ്ടപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാന്‍ പറഞ്ഞപ്പോള്‍ സച്ചിന്‍ ആദ്യം പറഞ്ഞത് ആര്യയ്ക്ക് ചിക്കന്‍ ഫ്രൈ ഇഷ്ടമാണെന്നായിരുന്നു. ഉറക്കവും ആര്യയ്ക്ക് ഇഷ്ടമാണെന്ന് പറയുന്നു.
ഇതേസമയം സച്ചിനേട്ടന് യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ്, എന്നും എസ്എഫ്‌ഐ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് സച്ചിനേട്ടനെന്നും ആര്യ പറയുന്നുു. ജീവിതകാലം മുഴുവന്‍ എസ്എഫ്‌ഐ ആയിരിക്കാന്‍ ആ?ഗ്രഹിക്കുന്ന ആളാണ് സച്ചിന്‍ എന്നും ആര്യ പറയുന്നു.