Home News മ​ട്ട​ന്നൂ​ർ നഗരസഭ തെരഞ്ഞെടുപ്പ്; പോ​ളിം​ഗ് ആരംഭിച്ചു

മ​ട്ട​ന്നൂ​ർ നഗരസഭ തെരഞ്ഞെടുപ്പ്; പോ​ളിം​ഗ് ആരംഭിച്ചു

95
0

ഒരു മാസത്തോളം നീ​ണ്ടു​നി​ന്ന പ​ര​സ്യ പ്ര​ച​ര​ണ​ത്തി​നും ഒ​രു ദി​വ​സ​ത്തെ നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​നും​ ശേ​ഷം മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെത്തി. രാ​വി​ലെ എ​ഴിന് ആരംഭിച്ച പോ​ളിം​ഗ് വൈ​കിട്ട് ആ​റു വ​രെ​ നീളും.

35 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി ആ​കെ 38811 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. എ​ല്ലാ​ ബൂത്തിലും വെ​ബ്കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യാ​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ്ട്രോം​ഗ് റൂ​മി​ൽ പോ​ലീ​സ് കാ​വ​ലി​ൽ സൂ​ക്ഷി​ക്കും. 22-ന് ​രാ​വി​ലെ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ. പു​തി​യ ഭ​ര​ണ​സ​മി​തി സെ​പ്റ്റം​ബ​ർ 11ന് ​അ​ധി​കാ​ര​മേ​ൽ​ക്കും.

വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്‌, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ഫോ​ട്ടോ പ​തി​ച്ചു​ള്ള എ​സ്എ​സ്എ​ൽ​സി ബു​ക്ക് തു​ട​ങ്ങി ഏ​തെ​ങ്കി​ലു​മൊ​ന്ന് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.

Previous articleകാ​സ​ര്‍​ഗോ​ട്ട് ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം; പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ക​വ​ര്‍​ന്നു
Next articleസ​മാ​ന്ത​ര ടെ​ല​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് കേ​സ്: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍