മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
മണ്ണിനടിയില്‍പ്പെട്ട മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ മൂന്നുദിവസത്തെ സമയം വേണ്ടിവരും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോനി ജില്ലയിലെ തുപുലില്‍ റെയില്‍വേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന യാര്‍ഡിലായിരുന്നു പുലര്‍ച്ചയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.