Home News അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

അടിവസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ച് സ്വര്‍ണം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍

109
0

അടിവസ്ത്രത്തിലും പാന്റിലും സ്വര്‍ണം തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് പിടികൂടി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീനാണ് അറസ്റ്റിലായിരിക്കുന്നത്. ഒന്നരക്കിലോ സ്വര്‍ണ്ണമാണ് ഇത്തരത്തില്‍ ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

ശനിയാഴ്ച രാവിലെയോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രാഥമിക പരിശോധനയില്‍ ഇയാളുടെ കയ്യില്‍ നിന്നും സ്വര്‍ണം പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അഴിച്ച് പരിശോധിക്കുകയായിരുന്നു.പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉള്‍വശത്തായി സ്വര്‍ണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്.

 

Previous articleസെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല: മുഖ്യമന്ത്രി
Next articleസ്‌പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി