Home News ക്ഷേത്രോത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

ക്ഷേത്രോത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

72
0

ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് (26) കൊല്ലപ്പെട്ടത്.
ലഹരിസംഘമാണ് കൊലക്ക് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

ഏഴംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 4 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ കുത്തേറ്റ ശരത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

 

 

Previous article‘ഫിഷുണ്ട്… മട്ടനുണ്ട്… ചിക്കനുണ്ട്… പ്രദീപിന്‌റെ ഹിറ്റ് ഡയലോഗ് ഓര്‍ക്കാത്തവരായി ആരുണ്ട്?
Next articleഎംജി സര്‍വകലാശാല കൈക്കൂലി കേസ്; എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചു, ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് സമിതി