Home News പാലക്കാട് യുവാവിനെ കൊന്നു കുഴിച്ചു മൂടി; മോഷണക്കേസിലെ പ്രതിയുടെ അപ്രതീക്ഷിത വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്

പാലക്കാട് യുവാവിനെ കൊന്നു കുഴിച്ചു മൂടി; മോഷണക്കേസിലെ പ്രതിയുടെ അപ്രതീക്ഷിത വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്

93
0

മോഷണക്കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി പോലീസ്. ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് താന്‍ സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി വെളിപ്പെടുത്തിയത്.

ഒരു മോഷണക്കേസില്‍ പിടികൂടിയ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് പ്രതിയായ ഫിറോസില്‍ നിന്ന് പൊലീസിന് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. പ്രതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിപ്പോയ പൊലീസ് ഉടന്‍ തന്നെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ചിനക്കത്തൂര്‍ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പൊലീസിനോട് പറഞ്ഞത്.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Previous articleപാര്‍ട്ടിയില്‍ ഒതുക്കപ്പെടുന്ന സാഹചര്യം; മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു
Next articleയുക്രൈനിലുളള ഇന്ത്യക്കാര്‍ മടങ്ങണം; നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി