Home News തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ മറ്റൊരാൾ ആശുപത്രിയിൽ

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ മറ്റൊരാൾ ആശുപത്രിയിൽ

135
0

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. വഴയില സ്വദേശി മണിച്ചൻ എന്നയാളാണ് കൊല്ലപ്പെട്ടത്. 2011 ലെ വഴയില ഇരട്ടകൈാലപാത കേസിലെ പ്രതിയാണ് ഇയൾ. ഇയാൾക്കൊപ്പം വെട്ടേറ്റ തിരുമല സ്വദേശി ഹരികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാംകല്ലിലെ ലോഡ്ജിലാണ് ഇവർ താമസിച്ചിരുന്നത്. നാല്‌പേർ ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് മണിച്ചനും ഹരികുമാറിനും വെട്ടേറ്റത്. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇന്നലെ രാത്രി ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എങ്കിലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചന്‍ മരിച്ചു.

നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ പരിശോധിച്ച് അക്രമികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Previous articleകേരളത്തിൽ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
Next articleബലാത്സംഗക്കേസ്; വിജയ്ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും