Home News മാസങ്ങളായി വാഹനം കത്തിച്ച് രസിച്ച യുവാവ് പിടിയില്‍

മാസങ്ങളായി വാഹനം കത്തിച്ച് രസിച്ച യുവാവ് പിടിയില്‍

125
0

മാസങ്ങളായി വാഹനങ്ങള്‍ക്ക് തീയിട്ട യുവാവ് പിടിയിലായി. പത്തനംതിട്ട അടൂരിലാണ് സംഭവം നടന്നത്. അടൂര്‍, അമ്മകണ്ടകര കലാഭവനില്‍, ശ്രീജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ തീപിടിത്ത സംഭവങ്ങളില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

രണ്ടു ദിവസം മുന്‍പ് പുലര്‍ച്ചെ ചേന്നം പള്ളി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിന് തീ പിടിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതെ തീ അണച്ചിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച പുലര്‍ച്ചെ അതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു.

ആദ്യം നടത്തിയ അന്വേഷണങ്ങളില്‍ പൊലീസിന് പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മാസങ്ങള്‍ക്കു മുന്‍പ് അടൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള റവന്യൂ ടവറിന്റെ മുന്‍വശത്തുള്ള പഴയ ടൗണ്‍ ഹാളിന്റെ സമീപം കിടന്ന കാര്‍ കത്തിനശിച്ചിരുന്നു. ഇതാണ് കത്തിക്കല്‍ പരമ്പരയുടെ തുടക്കം. തുടര്‍ന്ന് ഇതേ സ്ഥലത്ത് കിടന്ന ആംബുലന്‍സ്, ടിപ്പര്‍ എന്നിവ കത്തിനശിച്ചു. സംഭവങ്ങളില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

Previous articleമലവെള്ളപ്പാച്ചിലില്‍ ‘നരന്‍ സ്‌റ്റൈലില്‍’ തടി പിടിത്തം; ഒടുവില്‍ അറസ്റ്റ്
Next articleഎല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി