Home News മലയാളി ജവാനെ കാണാതായി

മലയാളി ജവാനെ കാണാതായി

68
0

ലയാളിയായ ജവാനെ കാണിനില്ലെന്ന് വീട്ടുകാരുടെ പരാതി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെയാണ് മധ്യപ്രദേശ് പറ്റ്‌നയില്‍ വച്ച് തിങ്കളാഴ്ച കാണാതായത്.

ഭാര്യയെ കണ്ട് തിരിച്ച് മടങ്ങുന്നവഴി നിര്‍മ്മലിനെ കാണാതായി എന്നാണ് വീട്ടുകാര്‍ പരാതിയില്‍ പറയുന്നത്. ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയി ജോലി നോക്കുകയാണ് ഭാര്യ ഗോപി ചന്ദ്ര. ഭാര്യയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിര്‍മ്മലിനെ കാണാതായത്.

നിര്‍മ്മല്‍ ശിവരാജന്‍ ശക്തമായ പ്രളയത്തില്‍ അകപ്പെട്ടതാവാമെന്നാണ് അദ്ദേഹത്തിന്റെ അമ്മ പറയുന്നത്. ജപല്‍പൂരില്‍ നിന്ന് മൂന്ന് മണിക്കാണ് മകന്‍ യാത്ര തിരിച്ചതെന്നും 8.30ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നുവെന്നും നിര്‍മ്മല്‍ ശിവരാജന്റെ അമ്മ പറഞ്ഞു. 6.57ന് മകനെ വിളിച്ചപ്പോള്‍ 85 കിലോമീറ്ററുകള്‍ കൂടിയേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത് എന്നും അമ്മ പറഞ്ഞു.

 

Previous articleപ്രിയ വര്‍ഗീസിന്റെ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു
Next articleവിമാനത്തിനുള്ളില്‍ മാസ്‌കില്ലെങ്കില്‍ നടപടിയെന്ന് ഡിജിസിഎ