Home News ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് വിട; മൃതദേഹം സംസ്‌കരിച്ചു

ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് വിട; മൃതദേഹം സംസ്‌കരിച്ചു

109
0

മധ്യപ്രദേശില്‍ പ്രളയത്തിലുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. എറണാകുളം മാമംഗലത്ത വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം പച്ചാളം പൊതുശ്മശാനത്തിലാണ് മൃതദേഹം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചത്.

സൈനിക ഓഫീസറായ ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നല്‍കിയാണ് ഭര്‍ത്താവ് നിര്‍മ്മലിനെ യാത്രയാക്കിയത്. മൃതദേഹത്തില്‍ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി കളക്ടര്‍ രേണു രാജ് അന്തിമോപചാരം അര്‍പ്പിച്ചു. മന്ത്രി പി രാജീവ് എറണാകുളം എംപി ഹൈബി ഈഡന്‍ അടക്കമുള്ള ജനപ്രതിനിധികളും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 

 

Previous articleഓര്‍ഡര്‍ ചെയ്തത് വാച്ച്, ലഭിച്ചത് ഒഴിഞ്ഞ പെട്ടി; ഒടുവില്‍ നീതി
Next articleഉരച്ചാലും പിടികിട്ടാത്ത മുക്കുപണ്ടം; മൂന്നുകോടിയുടെ തട്ടിപ്പ്